ന്യൂഡൽഹി : കേന്ദ്രസർക്കാരും കർഷക നേതാക്കളുമായി ഫെബ്രുവരി 14ന് ചണ്ഡിഗറിൽ നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ ഉൾപ്പെടെ പ്രതീക്ഷ പ്രകടിപ്പിച്ച് സുപ്രീംകോടതി. അനിശ്ചിതകാല നിരാഹാര സമരം തുടരുമ്പോഴും മെഡിക്കൽ സഹായം സ്വീകരിക്കാൻ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ തയ്യാറായതിലും തൃപ്‌തി രേഖപ്പെടുത്തി. ഇന്നലെ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പുതിയ സംഭവ വികാസങ്ങൾ പഞ്ചാബ് സർക്കാർ അറിയിച്ചു. ഇതോടെ, ചർച്ചകൾ നടക്കട്ടെയെന്നും, വിഷയം ഫെബ്രുവരി അവസാന ആഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറായതോടെയാണ് ദല്ലേവാൾ മെഡിക്കൽ സഹായം സ്വീകരിച്ചത്. കർഷകരുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതു വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 26 മുതലാണ് പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാര സമരം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |