എരുമപ്പെട്ടി: ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ സംഗമം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അദ്ധ്യക്ഷയായി. നിലവിൽ ഭൂമിയുള്ള 450ഓളം കുടുംബങ്ങൾ ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം തുടങ്ങിയെന്നും പി.എം.എ.വൈ പദ്ധതിയിൽ 44 കുടുംബങ്ങളുടെയും പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമി കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ കൈവശമുള്ള 1.70 ഏക്കർ സ്ഥലം നൽകാനാണ് തീരുമാനമെന്നും യോഗത്തിൽ അറിയിച്ചു.
സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊടുമ്പിൽ മുരളി, സുമന സുഗതൻ, ഷീജ സുരേഷ്, പഞ്ചായത്തംഗങ്ങളായ എം.കെ.ജോസ്, മാഗി അലോഷ്യസ്, പി.എം.സജി, സുധീഷ് പറമ്പിൽ, ഇ.എസ്.സുരേഷ്, കെ.ബി.ബബിത, എൻ.പി.അജയൻ സ്വപ്ന പ്രദീപ്, സതി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |