തിരുവനന്തപുരം : ലൈഫ് ഭൂരഹിത ഭവനരഹിത പട്ടികയിലും അതിദരിദ്ര പട്ടികയിലും ഉൾപ്പെട്ട കുടുംബത്തിന് ഭൂമിയും വീടും ലഭ്യമാക്കാൻ കൂടുതൽ ഭൂമിയുള്ള ഭൂഉടമകളെ പ്രത്യേക ക്ഷണിതാക്കളാക്കി 'മനസോടിത്തിരി മണ്ണ് ' ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
നവംബർ ഒന്നിന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും.
അതിദാരിദ്യനിർമ്മാർജ്ജന സർവേയിൽ കണ്ടെത്തിയ 4119 കുടുംബങ്ങൾക്ക് കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശസ്ഥാപനങ്ങൾ, ഇതരവകുപ്പുകൾ, സ്വകാര്യ ഏജൻസികൾ എന്നിവ മുഖേനയും ഉപജീവന മാർഗങ്ങൾ നടപ്പിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |