കൊച്ചി: എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയുടെ 40-ാം വാർഷികാഘോഷം ഇന്ന് വൈകിട്ട് ആറിന് കൊച്ചി ഐ.എം.എ ഹൗസിൽ ആഘോഷിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ടി.വി. രവി, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.സി.ജി.രഘു, മെഡിക്കൽ ഡയറക്ടർ ഡോ.അനു അശോകൻ എന്നിവർ പറഞ്ഞു.
1985 ജനുവരി 25നാണ് പാലാരിവട്ടം ബൈപാസിൽ ടി.എ. വേലുണ്ണി, സി.ഐ. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഉൾപ്പെടെ 40 ജീവനക്കാരുമായി അഞ്ച് നില കെട്ടിടത്തിൽ 50 ബെഡ് സൗകര്യത്തോടെ എറണാകുളം മെഡിക്കൽ സെന്റർ (ഇ.എം.സി) ആരംഭിച്ചത്.
ഇപ്പോൾ എൻ.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ ബെഡുകളുടെ എണ്ണം 250 ആയി. 93 ഡോക്ടർമാരും 830 ജീവനക്കാരുമുണ്ട്. 15ലക്ഷത്തിലധികം രോഗികൾക്ക് മികച്ച ചികിത്സയും ലഭ്യമാക്കി.
സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെ 30ൽ പരം ചികിത്സാ വിഭാഗങ്ങൾ നിലവിലുണ്ട്. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷന്റെ അംഗീകാരത്തോടെ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഓർത്തോപീഡിയാട്രിക്‌സ്, ഗൈനക്കോളജി, അനസ്‌തേഷ്യോളജി എന്നീവിഭാഗങ്ങളുടെ ബിരുദാനന്തര ബിരുദ (ഡി.എൻ.ബി) കോഴ്‌സിന്റെ സെന്റർ കൂടിയാണ് ആശുപത്രിയെന്ന് ഡോ. ടി.വി.രവി പറഞ്ഞു.
ഡ്രൈവർമാർക്ക് ക്യാമ്പ്
40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ കേൾവി പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും. വാർഷിക ആഘോഷം കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്യും. മുതിർന്ന ജീവനക്കാരെ ആദരിക്കും. ഇ.എം.സി മെഡിക്കൽ സൂപ്രണ്ട് ഡോ. വി.പി.കുര്യൈപ്പ്, രാംനാഥ് ആൻഡ് കമ്പനി ഡയറക്ടർമാരായ രാംനാഥ്, വിജയ് രാംനാഥ് തുടങ്ങിയവർ പ്രസംഗിക്കും.
സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ
ഗ്യാസ്‌ട്രോഎൻട്രോളജി
കാർഡിയോളജി
ന്യൂറോളജി
ന്യൂറോ സർജറി
എൻഡോക്രൈനോളജി
നെഫ്രോളജി
ഓങ്കോളജി
പീഡിയാട്രിക് സർജറി
നിയോനേറ്റോളജി
ഓറൽമാക്‌സിയോ സർജറി
ബേൺസ് യൂണിറ്റ്
പൾമനോളജി
യൂറോളജി
എറണാകുളം മെഡിക്കൽ സെന്റർ
എൻ.എ.ബി.എച്ച് അക്രഡിറ്റേഷന്
ബെഡുകൾ 250
ഡോക്ടർമാർ 93
ജീവനക്കാർ 830
15ലക്ഷത്തിലധികം രോഗികൾക്ക് മികച്ച ചികിത്സ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |