പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ 1974-76 ലെ എല്ലാ പ്രീഡിഗ്രി ബാച്ചിലെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'ഓർമ്മക്കുട്ടി' ന്റെ നേതൃത്വത്തിൽ കോളേജിലെ അക്കാഡമിക് തലത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും മികച്ച കായിക താരങ്ങൾക്കും സ്കോളഷിപ്പുകൾ നൽകി ആദരിച്ചു. എസ്.എൻ.ഡി.പി യോഗം 315ാം നമ്പർ ഐക്കരക്കോണം ശാഖ പ്രസിഡന്റും കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥിയുമായ ക്യാപ്ടൻ എസ്.മധുസൂദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ബി.ടി.സുലേഖ അദ്ധ്യക്ഷയായി. എഫ്.എസ്.എ എക്സിക്യുട്ടീവ് അംഗം കെ.സന്തോഷ്കുമാർ ആമുഖ പ്രസംഗം നടത്തി. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും എസ്.എൻ.ഡി.പി യോഗം ഡയറക്ടറുമായ എൻ.സതീഷ്കുമാർ, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ആർ.സുഗതൻ, കോളേജിലെ അദ്ധ്യാപകരായ ഡോ.ആർ.സന്തോഷ്, പ്രൊഫ.ഡോ.ടി.വിജുമോൻ, പ്രൊഫ.ഡോ.ഷൈനി മാത്യൂസ്, പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആർ.കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ ചരിത്ര വിഭാഗം മേധാവി ടി.ഷിബു സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക പി.എസ്.ദീപ്തി നന്ദിയും പറഞ്ഞു. തുടർന്ന് ആദരിക്കലൽ ചടങ്ങും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |