പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയുടെ അർഹതാപട്ടികയിലുൾപ്പെട്ടവർക്ക് ഏപ്രിൽ 30ന് എഴുത്തുപരീക്ഷ നടത്തും. 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറ് മാർക്കിനുള്ള ചോദ്യങ്ങളാണുണ്ടാവുക. പരിഷ്‌കരിച്ച വിശദമായ സിലബസ് വെബ്‌സൈറ്റിൽ.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകളിൽ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (കാറ്റഗറി നമ്പർ 122/2023) തസ്തികയിലേക്ക് ഫെബ്രുവരി 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546447.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
പള്ളിക്കത്തോട്: കെ.ആർ.നാരായണൻ നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ വിവിധ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷ കരാറടിസ്ഥാനത്തിലാണ് നിയമനം. സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷൻ വിഭാഗത്തിൽ പ്രൊഫസർ, അസോ.പ്രൊഫസർ, എഡിറ്റിംഗിൽ പ്രൊഫസർ, ഓഡിയോഗ്രഫിയിൽ പ്രൊഫസർ, ആനിമേഷൻ ആൻഡ് വി.എഫ്.എക്സിൽ അസി.പ്രൊഫസർ എന്നിങ്ങനെ ഓരോ ഒഴിവുകളാണുളളത്. ഫോൺ: 9061706113.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |