ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സിനിമ - സീരിയൽ താരം വീണ നായർ. ഭർത്താവിൽനിന്ന് അകന്നാണ് കഴിയുന്നതെന്നും എന്നാൽ നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നും വീണ വെളിപ്പെടുത്തി. എന്റെ മകൻ സന്തോ:ഷവാനാണ്. അവൻ ഞങ്ങൾ രണ്ടുപേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ (ഭർത്താവ്) വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തുപോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണ്.
എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും.
അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുന്നതെങ്കിൽ ഞാനെന്ത് പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് വരും. എനിക്ക് ഒരു മകനുണ്ട് അവന്റെ കാര്യങ്ങൾ നോക്കി നടത്തണം. കലാരംഗത്ത് മുന്നോട്ടുപോകണം. നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. വീണ നായരുടെ വാക്കുകൾ. ബിഗ്ബോസ് ദാമ്പത്യ ജീവിതത്തെ ബാധിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നതിനെ വീണ നിഷേധിച്ചു. ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അതുകുറെ നാളുകളായുള്ള യാത്രകൾകൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകർന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനെയല്ല. വീണ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |