തെന്മല : പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് റബർ ഷീറ്റ് മോഷണം. പ്രതികൾ പിടിയിൽ. പുനലൂർ തൊളിക്കോട് കൃഷ്ണ വിലാസത്തിൽ ഗോപാല കൃഷ്ണ പിള്ള (60), പത്തനാപുരം ഇഞ്ചുർ ലക്ഷം വീട്ടിൽ ശ്രീകാന്ത്( 20) എന്നിവരെയാണ് തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അമീൻ, സിവിൽ പൊലീസ് ഓഫീസർ മാരായ പ്രവീൺ, വിഷ്ണു, മൻസൂർ, ശ്യാം, രഞ്ജിത് എന്നിവർ ചേർന്ന് പിടികൂടിയത്.
ഈ കഴിഞ്ഞ 22ന് മോഷണ സംഘം ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് പട്ടാപ്പകൽ മോഷണം നടത്തിയത്. നാട്ടുകാർ പ്രതികൾ സഞ്ചരിച്ച ബൈക്ക് പിന്തുടർന്ന്. നാട്ടുകാർ പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികൾ ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തുടർന്നു തെന്മല പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾ ഈ സംഘത്തിൽ ഉണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും തെന്മല പൊലീസ് അറിയിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |