ഈ കാലഘട്ടത്തിൽ പാമ്പ് പിടിത്തക്കാർ വളരെ കൂടുതലാണ്. പുരുഷന്മാർ മാത്രമല്ല പാമ്പ് പിടിത്തത്തിൽ സ്ത്രീകളും ഒരുപോലെ കഴിവ് തെളിച്ചവരാണ്. പലരും പാമ്പിനെ പിടികൂടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു കനാലിൽ നിന്ന് വലിയ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതുവരെ ദശലക്ഷക്കണക്കിന് വ്യൂസാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
കനാലിലെ വെള്ളത്തിൽ കിടക്കുന്ന പെരുമ്പാമ്പിനെ കമ്പി ഉപയോഗിച്ച് ഉയർത്തി ഒരു യുവാവ് പുറത്തെടുക്കുകയാണ്. ഇത് കാണാൻ നിരവധി പേർ അയാൾക്ക് ചുറ്റും നിൽക്കുന്നുണ്ട്. വെള്ളത്തിൽ നിന്ന് ഉയർന്ന പാമ്പ് താഴേക്ക് പോകാൻ ശ്രമിക്കുമ്പോൾ മറ്റൊരു യുവാവും കൂടി ചേർന്ന് അതിനെ ഉയർത്തുന്നു. എവിടെ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. വിശാൽ എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 36 മില്യൺ വ്യൂസ് ലഭിച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
'ഇങ്ങനെ ഒരു പാമ്പിനെ കണ്ടാൽ ഞാൻ ഓടും. ആ യുവാവ് എന്ത് ശാന്തമായാണ് നിൽക്കുന്നത്', ' ഇയാൾ ശരിക്കും ഒരു നായകൻ തന്നെ', ' കനാലിൽ നിന്ന് അയാൾ എന്തിനാണ് പാമ്പിനെ എടുത്തത്?', 'ഈ വ്യക്തി പാമ്പ് പിടിത്തത്തിൽ പ്രൊഫഷണലാണ്',' ആ പാമ്പാണ് ശരിക്കും ഭയന്നത്. അത് രക്ഷപ്പെടാനാണ് ശ്രമിച്ചത്',- തുടങ്ങിയവയാണ് കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |