അടൂർ : കില നഗര നയസെല്ലും യൂനിസെഫും അടൂർ മുനിസിപ്പാലിറ്റിയും സംയുക്തമായി അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിൽ വിദ്യാർഥി കൗൺസിൽ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. കില കൺസൾട്ടന്റ് ആന്റണി അഗസ്റ്റിൻ നേതൃത്വം നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.അലാവുദ്ദീൻ അദ്ധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം.രാജു, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി.സുരേഷ് കുമാർ, ജില്ലാ ടൗൺ പ്ലാനർ ജി.അരുൺ, കില അർബൻ പോളിസി സെൽ അംഗം സി ടി മിഥുൻ രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |