കൊല്ലം: പെൻഷൻ കുടിശ്ശിക തീർക്കുന്നതിനാണ് മുൻഗണനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ കൊല്ലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു. രണ്ടുമാസത്തെ കുടിശ്ശിക കൊടുത്തു. ഇനി മൂന്നുമാസത്തെ കുടിശ്ശിക തീർക്കണം. വലിയ പ്രഖ്യാപനങ്ങൾ നടത്തി കുടിശ്ശിക ആകുന്നതിനേക്കാൾ നല്ലത് കുടിശ്ശിക കൊടുത്ത് തീർക്കുന്നതാണെന്ന് തോന്നി. ബാക്കി കാര്യങ്ങൾ ചെയ്യാൻ ഈ സർക്കാർ ഇവിടെ തന്നെയുണ്ടല്ലോ. എൽ.ഡി.എഫ് ആയതുകൊണ്ടാണ് ഇങ്ങനെ കുടിശ്ശിക കിടക്കരുതെന്ന് ചിന്തിക്കുന്നത്. 18 മാസത്തെ കുടിശ്ശിക ഉണ്ടായിട്ടും ഞങ്ങൾക്കൊരു പ്രശ്നവും ഇല്ലെന്ന് ചിന്തിക്കുന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയമാണ്. എൽ.ഡി.എഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ ചെയ്തില്ലെന്നുള്ള വിഷയം കെ.പി.സി.സി പ്രസിഡന്റിനടക്കം ഉണ്ടാകുന്നത് നല്ലകാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |