ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് കേന്ദ്രസർക്കാരിന് 1.76 ലക്ഷം കോടി രൂപ നൽകാനുള്ള തീരുമാനത്തെ വിമർശിച്ച രാഹുൽഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ മറുപടി.
രാഹുൽപറഞ്ഞ കാര്യങ്ങൾക്ക് പ്രധാന്യം നൽകാൻ ആഗ്രഹിക്കുന്നില്ല. രാഹുലിന്റെ ആരോപണങ്ങൾ ജനം തളളിക്കളയും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുംമുമ്പ് രാഹുൽ വിദഗ്ധരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ‘ചോർ ’പരാമർശത്തിന് രാഹുലിന് അർഹിക്കുന്ന തിരിച്ചടി കിട്ടിയതാണ്. ബിമൽ ജലാൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ കേന്ദ്രസര്‍ക്കാരിന് പണം നല്‍കിയതെന്നും ധനമന്ത്രി വിശദീകരിച്ചു
ബിമൽ ജലാൻ സമിതിയിൽ പ്രഗത്ഭ സാമ്പത്തിക വിദഗ്ദ്ധരാണ് ഉണ്ടായിരുന്നത്. സർക്കാരല്ല ഈ സമിതിയെ നിയോഗിച്ചത്. ആർ.ബി.ഐ തന്നെയാണ്. നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് അവർ റിപ്പോർട്ട് തയ്യാറാക്കിയത്. കരുതൽ ധനശേഖര വിനിയോഗത്തിന് ഇതിന് മുമ്പും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |