തൃശൂർ: കോട്ടയം ഗവ. നഴ്‌സിംഗ് സ്‌കൂളിലെ റാഗിംഗ് രാജ്യത്താകെ ചർച്ചാ വിഷയമാണെന്നും ജൂനിയർ വിദ്യാർത്ഥികളെ കൊടിയ പീഡനത്തിന് ഇരയാക്കിയവർക്കെതിരെ പരമാവധി അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന് യോഗ്യരല്ലാത്ത പ്രതികളെ മറ്റൊരു കോളേജിലും അഡ്മിഷൻ ലഭിക്കാത്തവിധം ഡീബാർ ചെയ്യണമെന്നും നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അടിയന്തരമായി ഒരു കൗൺസിൽ യോഗം വിളിച്ച് പ്രതികളായ വിദ്യാത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കുന്നതിനായുള്ള നടപടികൾ കൈകൊള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശം കോട്ടയം ഗവ. നഴ്‌സിംഗ് സ്‌കൂളിന് നൽകണമെന്നും അസോ. ഭാരവാഹികളായ പ്രസിഡന്റ് പി.ജെ.ഷോബി, സെക്രട്ടറി കെ.വി.അജയ്, ഇ.എസ്.ദിവ്യ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |