കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒ.എഫ്.സി) വർക്കുകൾ ആരംഭിച്ചു. വൊഡാഫോൺ ഐഡിയ ലിമിറ്റഡിന് വേണ്ടിയാണ് കേബിൾ സ്ഥാപിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് വർക്ക് സംവിധാനത്തിന്റെ ഭാഗമായാണ് കേബിൾ സ്ഥാപിക്കുന്നത്. ഇത്യേൽ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥപനമാണ് കോൺട്രാക്ടർ. കേബിൾ സ്ഥാപിക്കുവനായി നൂതന ഡ്രില്ലിംഗ് മിഷീൻ എച്ച്.ഡി.ഡി സംവിധാനമാണ് ഉപയോഗിക്കുന്നത്.നിലവിൽ ചിറയിൻകീഴ് വർക്കല പാതയിൽ 40 കിലോമീറ്റർ ദൂരത്തിൽ മംഗലാപുരം – പെരുങ്കുഴി –ചിറയിൻകീഴ് –അഞ്ചുതെങ്ങ് –മേലേവെട്ടൂർ വരെയാണ് പ്രവർത്തികൾ. 100 മുതൽ 150 മീറ്ററോളം നീളത്തിൽ റോഡിന്റെ ഘടനയ്ക്ക് അനുസരിച്ച് 2 മീറ്റർ താഴ്ചയിൽ 1 മീറ്ററിൽ കുഴികൾ നിർമ്മിച്ചാണ് കെബിളുകൾ സ്ഥാപിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി റോഡിൽ കുഴിയ്ക്കുന്ന കുഴികൾ പൂർവ സ്ഥിതിയിലാക്കാൻ ചുമതല വൊഡാഫോൺ ഐഡിയ ലിമിറ്റഡിന് കമ്പനിയ്ക്കാണെന്ന് പൊതുമാരാമത്ത് വകുപ്പ് ആറ്റിങ്ങൽ എക്സിക്യൂട്ടിവ് എഞ്ചിനിയർ അരവിന്ദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |