മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതിനൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് യു.ഡി.എഫ് ഇന്നലെ പിടിച്ചെടുക്കുകയും ചെയ്തതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമാകും.
കോൺഗ്രസ് സ്ഥാനാർത്ഥിയായി ഏഴാം വാർഡിൽ വിജയിച്ച പി.എം. അസീസ് കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റായത്. ഇതിനെതിരെ മുൻ പ്രസിഡന്റ് മാത്യൂസ് വർക്കി നൽകിയ പരാതിയിലാണ് 13 മാസത്തെ വ്യവഹാരങ്ങൾക്ക് ശേഷം അയോഗ്യതാ ഉത്തരവുണ്ടായത്.യു.ഡി.എഫിനും എൽ.ഡി.എഫിനും 11 സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് അയോഗ്യനായപ്പോൾ നില 11-10 ആയി.
ഉപതിരഞ്ഞെടുപ്പിൽ പത്താം വാർഡ് കോൺഗ്രസിലെ സുജാത ജോൺ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി 104 വോട്ടിന് വിജയിച്ചതാണിവിടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |