വെഞ്ഞാറമൂട്: പ്രതി അഫാന്റെ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, അപകടനില തരണം ചെയ്തിട്ടില്ല. ചെറിയ തോതിൽ സംസാരിക്കുന്നുണ്ട്. മയക്കം വിടുമ്പോൾ ബന്ധുക്കളെ തിരക്കുന്നുണ്ട്. തലച്ചോറിലുണ്ടായ നീര് കുറഞ്ഞിട്ടില്ല. തലയോട്ടിയിൽ മുറിവും താടിയെല്ലിന് പൊട്ടലുമുണ്ട്. 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |