റോം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില തൃപ്തികരണമാണെന്നും എന്നാൽ അപകട നില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം നന്നായി ഉറങ്ങി. ചാരുകസേരയിൽ നിവർന്നിരുന്നു. ചികിത്സകൾ തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ നില പൂർണമായും സുരക്ഷിതമാണെന്ന് പറയാറായിട്ടില്ലെന്നും എന്നാൽ ശനിയാഴ്ച മുതൽ അദ്ദേഹത്തിന് ശ്വാസകോശ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ. മാർപാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികൾ പ്രാർത്ഥന തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |