തലശ്ശേരി: കണ്ണൂർ പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശ്രീധരൻ തന്റെ കൃഷിയിടം നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് മുൻപും പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |