തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 762/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി (മുസ്ലിം) (കാറ്റഗറി നമ്പർ 393/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ 392/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 398/2024) എന്നീ തസ്തികയിലേക്ക് നിയമനം അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വീണ (കാറ്റഗറി നമ്പർ 05/2024) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വീവിംഗ് ഇൻസ്ട്രക്ടർ/വീവിംഗ് അസിസ്റ്റന്റ്/വീവിംഗ് ഫോർമാൻ (മെയിൽ) (കാറ്റഗറി നമ്പർ 679/2023),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡലർ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 275/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - വെൽഡിംഗ് (കാറ്റഗറി നമ്പർ 136/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |