കൊച്ചി: തിരുവമ്പാടി ദേവസ്വം ഏറെപ്പേരിൽ നിന്ന് അനധികൃതമായി നിക്ഷേപം വാങ്ങി, ബാങ്കിതര ധനകാര്യസ്ഥാപനം പോലെ പ്രവർത്തിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിന്മേൽ ഹൈക്കോടതി വിശദീകരണം തേടി. 10 ദിവസത്തിനകം സത്യവാങ്‌മൂലം നൽകാനാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. തൃശൂർ സ്വദേശികളായ സി.ഗോപിനാഥ്, വി.എ.നാരായണമേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. 17ന് വീണ്ടും പരിഗണിക്കും. ആരോപണങ്ങൾ അന്വേഷിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. 73.97 കോടി രൂപ ബാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ജനുവരി 7ന് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |