അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 758/2024), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 358/2024) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 068/2024) തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ -റഫ്രീജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് (കാറ്റഗറി നമ്പർ 135/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ -മെഷീനിസ്റ്റ് (കാറ്റഗറി നമ്പർ 137/2024), ആരോഗ്യ വകുപ്പിൽ കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 133/2024).
സിസ്റ്റം അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണറേറ്റിൽ സിസ്റ്റം അസിസ്റ്റന്റ് തസ്‌തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 18നകം അപേക്ഷിക്കാം.വെബ്സൈറ്റ്:www.cee-kerala.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |