മോസ്കോ: യുക്രെയിൻ-റഷ്യ സംഘർഷം പരിഹരിക്കാൻ ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾക്കും നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ശത്രുത അവസാനിപ്പിക്കാനും മനുഷ്യരുടെ ജീവൻ രക്ഷിക്കാനുമുള്ള മഹത്തായ ലക്ഷ്യത്തിനായി ഇവർ ധാരാളം സമയം ചെലവഴിച്ചെന്ന് പുട്ടിൻ പറഞ്ഞു. ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രസിഡന്റുമാർക്കും നന്ദി അറിയിച്ചു. യു.എസിന്റെ വെടിനിറുത്തൽ നിർദ്ദേശത്തെക്കുറിച്ച് സംസാരിക്കാൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴായിരുന്നു ഇത്.
യുക്രെയിനിലെ സംഘർഷം അവസാനിപ്പിക്കണമെന്നും ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും മുമ്പ് പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മോദി പറഞ്ഞത് വിവിധ രാജ്യങ്ങൾ ഏറ്റെടുത്തിരുന്നു. സമാധാനത്തിന്റെ ഭാഗത്താണെന്നും നയതന്ത്ര മാർഗത്തിലൂടെ സംഘർഷം പരിഹരിക്കണമെന്നും ഇന്ത്യ ലോകവേദികളിലും ആവർത്തിച്ചിരുന്നു. പുട്ടിനുമായും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും മോദി നിരവധി തവണ ഫോൺ സംഭാഷണവും നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും സന്ദർശനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |