ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിന് ഓണറേറിയം, ഓഫീസ്, യാത്രാ ചെലവുകൾക്കായി 2024 ജൂലായ് വരെ 47,66,178 രൂപ ചെലവായതായി വിവരാവകാശരേഖ. 2024 ഫെബ്രുവരി എട്ടിന് ഡൽഹി ജന്ദർമന്ദറിൽ കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയതിന് 3,49,584രൂപ ചെലവായെന്നും സർക്കാർ അറിയിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ കോഓർഡിനേറ്റർ വിനീത് തോമസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണിത്. തോമസിന് പ്രതിമാസം ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് നൽകുന്നത്. യാത്രാബത്തയില്ല. തിരുവനന്തപുരം-ഡൽഹി വിമാനയാത്രാക്കൂലി ഒരു സ്ഥാപനത്തിന് നൽകുകയാണ്. ജന്ദർ മന്ദർ സമരത്തിൽ പങ്കെടുത്ത മന്ത്രിമാർ അടക്കം പ്രതിനിധികളുടെ താമസത്തിന് 1,68,400 രൂപയും യാത്രാ ചെലവ് ഇനത്തിൽ 1,81,184 രൂപയുമാണ് ചെലവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |