ന്യൂഡൽഹി: ആശാവർക്കർമാർക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയുടെ പേരിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി സി.പി.ഐ എംപി പി. സന്തോഷ്‌കുമാർ. ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള എല്ലാ കുടിശ്ശികയും നൽകിയെന്നും തുക ചെലവാക്കിയതിന്റെ രേഖ സമർപ്പിച്ചില്ലെന്നും മാർച്ച് 11ന് രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെയാണ് നടപടി. സന്തോഷിന്റെ നോട്ടീസിൽ പറയുന്നത്: തുക ചെലവാക്കിയതിന്റെ രേഖ 2024 നവംബർ 16ന് സമർപ്പിച്ചെന്നും 636.88 കോടിയിലധികം നൽകാനുണ്ടെന്നും കേരള സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |