SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

നാലാം ട്വന്റി 20: ടോസ് ഭാഗ്യം വീണ്ടും ഇന്ത്യക്ക്, കിവീസിനെ ബാറ്റിംഗിന് അയച്ചു

Increase Font Size Decrease Font Size Print Page
ind-vs-nz

വിശാഖപട്ടണം: ന്യൂസിലാന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ടോസ്. കിവീസിനെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും മോശം ഫോം തുടര്‍ന്ന സഞ്ജു സാംസണ് ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കുകയെന്നത് നിര്‍ണായകമാണ്. പരമ്പരയിലെ അവസാന മത്സരം സ്വന്തം നാടായ തിരുവനന്തപുരത്താണ് കളിക്കുന്നത് എന്ന സമ്മര്‍ദ്ദവും താരത്തിനുണ്ടാകും.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരാനാകും ഇന്ത്യ ലക്ഷ്യമിടുക. മറുവശത്ത് ന്യൂസിലാന്‍ഡ് ആകട്ടെ ഇന്ത്യയുടെ മിന്നും ഫോമിന് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ വലയുകയാണ്. ലോകകപ്പിന് തൊട്ട് മുമ്പ് രണ്ട് മത്സരങ്ങളില്‍ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും സന്ദര്‍ശകര്‍ ശ്രമിക്കുക.

ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ

ന്യൂസിലാന്‍ഡ് ടീം: ടി സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), സാക്കറി ഫോക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോദി, ജേക്കബ് ഡഫി

TAGS: NEWS 360, SPORTS, IND VS NZ, T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY