കൊല്ലം: അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വാ) ജില്ലാ സമ്മേളനം എം.നൗഷാദ് എം. എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.യു.മിനി അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് എസ്.തമ്പി, വൈസ് പ്രസിഡന്റ് ടി.തുളസീധരൻ, സെക്രട്ടറി എ.ഷിഹാബുദീൻ, ജോയി.എച്ച്.ജോൺസ്, ട്രഷറർ എസ്.രഞ്ജീവ്, ജില്ലാ സെക്രട്ടറി എസ്.ആനന്ദൻ, എസ്.സരിത ബാധുരി, സാവിത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എ.അനൂപ് (പ്രസിഡന്റ്), എസ്.എസ്.സിന്ധു (വൈസ് പ്രസിഡന്റ്), രാജേഷ് ലാൽ (സെക്രട്ടറി), സ്‌റ്റീഫൻ അലക്‌സാണ്ടർ (ജോ. സെക്രട്ടറി), അനുജ രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഞാങ്കടവ് പദ്ധതി പൂർത്തിയാക്കുന്നതിന് എൻ.എച്ചിൽ പൈപ്പിടുന്നതിനുള്ള അനുമതി ലഭ്യമാക്കുക, കൊല്ലം കേന്ദ്രമാക്കി സ്വീവറേജ് സബ് ഡിവിഷൻ രൂപീകരിക്കുക, ജീവനക്കാരുടെ മെഡിക്കൽ ഇൻഷ്വറൻസ് പഴയ രീതിയിൽ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |