തൃശൂർ: മഹാത്മാഗാന്ധി മുന്നോട്ടുവച്ച സർവോദയ ദർശനത്തിന് അനുസരിച്ച് ചിന്തയും വാക്കും പ്രവൃത്തികളും രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലോകം അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധികളെ അതിജീവിക്കാനാകൂവെന്ന് നിയമസഭാ മുൻ സ്പീക്കറും കസ്തൂർബാഗാന്ധി സ്മാരക ട്രസ്റ്റ് ദേശീയ ട്രസ്റ്റിയുമായ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ.
ഗാന്ധിജിയുടെ പ്രഥമ തൃശൂർ സന്ദർശനത്തിന് ശതാബ്ദിയോട് അനുബന്ധിച്ച് സർവോദയ ഗാന്ധിമാർഗ പ്രവർത്തകർ തൃശൂർ മണികണ്ഠനാലിന് സമീപം നടത്തിയ സന്ദർശന ശതാബ്ദി പ്രാർത്ഥനാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഫാ.ഡോ.മാർട്ടിൻ കോളേമ്പ്രത്ത് സന്ദേശം നൽകി. അജിത്ത് രാജ, ശ്രീനിവാസ് രാജു, മാദ്ധ്യമപ്രവർത്തകൻ എൻ.ശ്രീകുമാർ, പി.എസ്.സുകുമാരൻ, ഡോ.ഫാ.ദേവസി പന്തല്ലൂക്കാരൻ, വി.എസ്.ഗിരീശൻ മാസ്റ്റർ, ഡേവിസ് കണ്ണമ്പുഴ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |