കാക്കനാട്: കത്തോലിക്ക സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും 1500 തിരുശേഷിപ്പുകൾ കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ ഇന്ന് രാവിലെ 6.30 മുതൽ രാത്രി 9 വരെ വിശ്വാസികളുടെ വണക്കത്തിനും പ്രാർത്ഥനക്കുമായി ഒരുക്കുന്നു. റോമിൽ നിന്ന് കാർലോസ് അക്കിറ്റസ് ഫൗണ്ടേഷനാണ് തിരുശേഷിപ്പുകൾ പള്ളിയിൽ എത്തിക്കുന്നത്. കർത്താവിന്റെ മുൾമുടിയുടെയും കാൽവരിയിലെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും അങ്കികളുടെ തിരുശേഷിപ്പും സഭയിലെ എല്ലാ പ്രധാനപ്പെട്ട വിശുദ്ധരുടെ തിരുശേഷിപ്പുകളും പ്രതിഷ്ഠിക്കപ്പെടുന്നുണ്ടെന്ന് പള്ളി വികാരി ഫാദർ ആന്റണി മാങ്കുറിയിലും അസിസ്റ്റന്റ് വികാരി ഫാദർ ആൽവിൻ കീഴ്ത്തറയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |