കണ്ണൂർ: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയ്ക്കായി ആധാരശില സ്ഥാപിച്ചു. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ
ഇന്നലെ രാവിലെ മുഹൂർത്തരാശിയിൽ നടന്ന ശിലാസ്ഥാപനത്തിൽ മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു.മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എൻ.കെ.ബൈജു , ദേവസ്വം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.മധുസൂദനൻ, തച്ചുശാസ്ത്രാചാര്യൻ ചെറുതാഴം ശങ്കരൻ ആചാരി, ദേവസ്വം എൻജിനിയർ രാജേഷ് ,ക്ഷേത്ര സമിതി സെക്രട്ടറി എൻ.പങ്കജാക്ഷൻ പ്രസിഡന്റ്'ടി.പ്രേമരാജൻ , മാതൃസമിതി പ്രസിഡന്റ് പൊന്നമ്മ , സെക്രട്ടറി സി ബീന തുടങ്ങിയവർ പങ്കെടുത്തു ഏപ്രിൽ മൂന്നിനാണ് ധ്വജപ്രതിഷ്ഠാകർമ്മം.പടിഞ്ഞാറ്റയിൽ രാജേഷാണ്
ക്ഷേത്രത്തിൽ കൊടിമരം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |