വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ച് യു.എസ്. മാർച്ച് ഒമ്പതിന് യു.എസിൽ നടന്ന ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിന്റെ (സി.എൻ.ആർ.എസ്) അസൈൻമെന്റിൽ പങ്കെടുക്കാനെത്തിയതാണ് ശാസ്ത്രജ്ഞൻ. ടെക്സാസിലെ ഹ്യൂസ്റ്റണിനടുത്തുള്ള വിമാനത്താവളത്തിൽ എത്തിയപ്പോഴാൾ സുരക്ഷാ പരിശോധനക്ക് വിധേയമാക്കി. തുടർന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ട്രംപിന് വിമർശിച്ച് സുഹൃത്തുക്കൾക്ക് പങ്കുവച്ച സന്ദേശം കണ്ടെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ ഗവേഷണ നയങ്ങളെ വിമർശിച്ചായിരുന്നു സന്ദേശം. സംഭവത്തെ ഫ്രഞ്ച് സർക്കാർ ശക്തമായി അപലപിച്ചു.
അതേസമയം,പരിശോധനക്കിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെ കമ്പ്യൂട്ടറും സ്വകാര്യ ഫോണും പരിശോധിച്ചതായും അവിടെ നിന്ന് ട്രംപ് ഭരണകൂടം ശാസ്ത്രജ്ഞരോട് പെരുമാറിയ രീതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന സന്ദേശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. എഫ്.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗവേഷകനെ അറിയിച്ചെങ്കിലും യാതൊരു കുറ്റവും ചുമത്തില്ലെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |