ബോളിവുഡ് നടൻ അജയ് ദേവ്‌ഗണുമായി ഡേറ്റിംഗിലായിരുന്ന ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ച് നടി ഇഷ ഡിയോൾ.
എന്റെ പേര് പല സഹതാരങ്ങളുടെ പേരുമായി ചേർത്ത് കേൾക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ ശരിയായിരുന്നിരിക്കാം. പക്ഷേ പലതും തെറ്റായിരുന്നു. തന്നെയും അജയ് ദേവ്‌ഗണിനെയും ചേർത്തു പറയാൻ പോലുമുള്ള ശ്രമങ്ങളുമുണ്ടായി. ഏറെ മനോഹരവും വ്യത്യസ്തവുമായുള്ള ബന്ധമാണ് അജയുമായി തനിക്കുള്ളത്. ബഹുമാനം, സ്‌നേഹം, പരസ്‌പരമുള്ള ആരാധനയൊക്കെ നിറഞ്ഞതാണ് ആ ബന്ധം. അത് അത്ഭുതകരമാണ്. ഇഷയുടെ വാക്കുകൾ.
യുമ, മേ ഐസാ, ഹി ഹൂം, കാൽ, ഇൻസാൻ, കാഷ് തുടങ്ങിയ ചിത്രങ്ങളിൽ ഇഷയും അജയ് ദേവഗണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുംകോ മേരി കസം എന്ന ചിത്രമാണ് ഇഷയുടെതായി റിലീസിന് ഒരുങ്ങുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇഷ സിനിമയിലേക്ക് മടങ്ങിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |