ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ശിവഗിരി മഠത്തിൽ ചേർന്ന വിശേഷാൽ പൊതുയോഗം ചർച്ചയ്ക്ക് ശേഷം ഏകകണ്ഠമായി പാസാക്കി. 215 കോടി 2 ലക്ഷം രൂപ വരവും 214 കോടി 18 ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ധർമ്മസംഘം ട്രസ്റ്റ് ജനറൾ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.
ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 45.4 കോടി, സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 5.78 കോടി, ആതുര സേവനരംഗത്തെ വളർച്ചയ്ക്കും കാര്യക്ഷമതയ്ക്കും 70.8 കോടി, കാർഷിക മേഖലയുടെ വളർച്ചയ്ക്ക് 2.14 കോടി, ഗുരുധർമ്മ പ്രചരണത്തിന് 11.6 കോടി വീതം വകയിരുത്തി. സമീപ കാലത്ത് സമാധി പ്രാപിച്ച ധർമ്മസംഘം ട്രസറ്റിലെ മുതിർന്ന അംഗങ്ങളായിരുന്ന സ്വാമി സുഗുണാനന്ദയ്ക്കും സ്വാമി വിദ്യാനന്ദയ്ക്കും പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |