ലണ്ടൻ: മാർച്ച് പതിനഞ്ചാം തീയതി ലണ്ടനിൽ അന്തരിച്ച പുഷ്‌കാസ് വാസുവിന്റെ (66) സംസ്കാരം ഫോറസ്റ്റ് പാർക്ക് സെമിത്തേരി ആന്റ് ക്രീമറ്റോറിയം, ഫോറസ്റ്റ് റോഡ്, ഹൈനോൾട്ട്, ഐജി6 3എപിയിൽ വച്ച് മാർച്ച് 29ന് രാവിലെ 11 മണിക്ക് നടക്കും. തുടർന്നുള്ള ചടങ്ങുകൾ ഉച്ചയ്ക്ക് 12.30 മുതൽ ഹൈനോൾട്ട് ഗോൾഫ് ക്ലബ്, റോംഫോർഡ് റോഡ്, ചിഗ്‌വെൽ ഐജി7 4ക്യുഡബ്ല്യുവിൽ നടക്കും.
അന്തിമോപചാരം അർപ്പിക്കാൻ വെള്ളിയാഴ്ച 28ന് പകൽ 11 മുതൽ അഞ്ച് വരെ ടി ക്രിബ് ആന്റ് സൺസ് ഫ്യൂണറൽ ഡയറക്ടർസ്, ലണ്ടൻ ഇ6 5പിഎയിൽ അവസരമുണ്ടാകും. സാംസ്കാരിക പ്രവർത്തകയും കലാകാരിയും നടിയുമായ ബീന പുഷ്‌കാസ് ആണ് സഹധർമ്മിണി, സുഭാഷിണി വാസു മാതാവും, നീതുവും നിധിയും മക്കളും, പ്രയാഗ്, പ്രമീള എന്നിവർ സഹോദരങ്ങളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |