ന്യൂഡൽഹി : വയനാട് മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകിയെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി.
2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതിൽ 530 കോടി രൂപ നൽകിയെന്ന് അമിത് ഷാ പറഞ്ഞു. തുടർസഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. അവശിഷ്ടങ്ങൾ മാറ്റാൻ 36 കോടി നൽകിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന്കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |