മാന്നാർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി മാന്നാർ സ്വദേശി ഇരമത്തൂർ ഐക്കര ജംഗ്ഷന് സമീപം വാടകക്ക് താമസിച്ച് വന്നിരുന്ന ഹനീഫിനെ(42) കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ആളുകളെ വിളിച്ചുവരുത്തി മീറ്റിങ്ങുകൾ കൂടിയ തിരുവല്ലയിലെ ക്ലബ് സെവൻ,റാന്നിയിലുള്ള ഹോട്ടൽ റോളക്സ് എന്നിവിടങ്ങളിലാണ് മാന്നാർ പൊലീസ് തെളിവെടുപ്പ് നടത്തിയത്.
തട്ടിപ്പിൽ ഹനീഫിനൊപ്പം പങ്കുള്ള കൂട്ടാളികളുടെ വിവരശേഖരണവും അവർക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. മാന്നാറിലെ പ്രമുഖരായ ചില നേതാക്കൾ തന്റെ കൈയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതായി ഹനീഫ് മൊഴി നൽകിയതായി അറിയുന്നു.
മാന്നാർ പൊലീസ് സബ് ഇൻസ്പെക്ടർ അഭിരാം സി.എസിന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |