കോട്ടക്കൽ: ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്വം സമാപിച്ചു. ഇന്നലെ രാവിലെ സാധാരണ ചടങ്ങുകൾക്കൊപ്പം എഴുന്നെള്ളിപ്പ്, നാഗസ്വരം, പാഠകം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, സന്ധ്യാവേല എന്നിവ നടന്നു. വൈകിട്ട് അഭിഷേക് രഘുറാം, ബാംഗ്ലൂർ അർജ്ജുൻകുമാർ, എന്നിവരുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരി അരങ്ങേറി. രാത്രി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും തായമ്പക അവതരിപ്പിച്ചു. ഉൽസവത്തോടനുബന്ധിച്ച് ഇന്ന് വേട്ടക്കൊരുമകൻ പാട്ട്, നാളെ ഭഗവതിപ്പാട്ട്, ഭഗവതിപ്പാട്ടിനോടനുബന്ധിച്ച് വൈകിട്ട് ഏഴിന് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണനാട്ടം, മൂന്നിന് അയ്യപ്പൻ പാട്ട്, നാലിനും അഞ്ചിനും ഭഗവതിപ്പാട്ട് എന്നിവ നടക്കും. അഞ്ചിന് ശനിയാഴ്ച വൈകിട്ട് കൂടിയാട്ടം (ശാകുന്തളം ). കളമെഴുത്തിന് കല്ലാട്ട് മണികണ്ഠൻ കാട്ടാകാമ്പാൽ നേതൃത്വം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |