ന്യൂഡൽഹി : റഷ്യയുമായി ആയുധ ഇടപാടുള്ള, കരിമ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനത്തിന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് പ്രതിരോധ വിവരങ്ങൾ കൈമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. ന്യൂയോർക്ക് ടൈംസിന്റെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്‌തുതാ വിരുദ്ധമാണെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. തന്ത്രപരമായ മേഖലയിലെ രാജ്യാന്തര ബിസിനസ് നടത്തുമ്പോൾ അന്താരാഷ്ട്ര ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ജാഗ്രത പുലർത്തണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |