ന്യൂഡൽഹി: യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ, മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക വഴിത്തിരിവാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. രാജ്യത്തെ എല്ലാ മേഖലയ്‌ക്കും ഗുണം ചെയ്യുന്നതാണ് കരാർ. ഇരു രാജ്യങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ സന്തുലിതമായ കരാറാണ് ഒപ്പുവച്ചത്. യു.എസുമായുള്ള വ്യാപാര കരാർ ചർച്ചകൾ ശരിയായ ദിശയിലാണെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകും. ഒരു രാജ്യവുമായും ഇന്ത്യക്ക് വ്യാപാര യുദ്ധമില്ല. യൂറോപ്യൻ യൂണിയനുമായും ഒമാനുമായും വ്യാപാര കരാർ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |