കൊച്ചി: അടുത്ത ആഴ്ച നടക്കുന്ന ധന നയ അവലോകന നയത്തിന് മുന്നോടിയായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. ലോകബാങ്ക്, രാജ്യാന്തര നാണയ നിധി എന്നിവിടങ്ങളിൽ ഉയർന്ന പദവി വഹിച്ച പൂനം ഗുപ്തയെ മൂന്ന് വർഷത്തേക്കാണ് നിയമിച്ചിട്ടുള്ളത്. നിലവിൽ നാഷണൽ കൗൺസിൽ ഒഫ് അപ്ളൈഡ് ഇക്കണോമിക് റിസർച്ചിന്റെ ഡയറക്‌ടർ ജനറാലാണ് പൂനം ഗുപ്‌ത. ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ നേതൃ നിരയിലേക്ക് പൂനം ഗുപ്ത എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |