വളാഞ്ചേരി : വളാഞ്ചേരി ജി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര ബാല പുസ്തക ദിനത്തിൽ 'അവധിക്കാല വിജ്ഞാന പദ്ധതി' ആരംഭിച്ചു.ഏപ്രിൽ, മേയ് മാസങ്ങളിലായി
ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ് മത്സരം, അമ്മമാർക്ക് എഴുത്തുപുര എന്നിവ സംഘടിപ്പിക്കും. വിജയികൾക്ക് വായനദിനത്തിൽ സമ്മാനം നൽകും. പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപക സി.ആർ. ശ്രീജ, അദ്ധ്യാപകരായ ആർ. താര, എൽ.പി. സാനു, എ. വിജി, കെ. രജനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |