കൊച്ചി: പ്രധാന വിപണികളിൽ നിന്നുള്ള 22 ബിസിനസ് ഫോർ ഇംപാക്ടുകളെ (ബി.എഫ്.ഐ) ഡി.ബി.എസ് ഫൗണ്ടേഷൻ വാർഷിക ഗ്രാന്റ് അവാർഡിനായി തെരഞ്ഞെടുത്തു. ഇവയിൽ നാലെണ്ണം ഇന്ത്യയിൽ നിന്നാണ്. 1500 അപേക്ഷകരിൽ നിന്നു തെരഞ്ഞെടുത്ത ഇവർക്ക് ആകെ 4.5 ദശലക്ഷം സിംഗപ്പൂർ ഡോളറിന്റെ ഫണ്ടിംഗ് ലഭിക്കും. ബിസിനസ് വികസിപ്പിക്കാനും ആവശ്യമുള്ള പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനുമാണ് ഈ തുക നൽകുന്നത്. അടിസ്ഥാന വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ പരിചരണം തുടങ്ങിയവ വികസിപ്പിക്കുന്നതിലൂടെ എല്ലാവരേയും ഉൾപ്പെടുത്തൽ, തൊഴിൽക്ഷമതയും മറ്റ് അവസരങ്ങളും വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |