ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ (കെ.എസ്.ഡി.പി) 50-ാം വാർഷികാഘോഷം ഏപ്രിൽ എട്ടിന് നടക്കും. രാവിലെ 10ന് വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാനാണ് ശ്രമം. 10 മുതൽ 20 ശതമാനം വരെ വിലക്കുറവുണ്ടാകും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, കെ.സി.വേണുഗോപാൽ എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ഇ.എ.സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |