മധുര: പുതിയ നേതാക്കൾക്ക് അവസരം നൽകാൻ 75 വയസ് പ്രായപരിധി കർശനമാക്കണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഇളവു നൽകാനും സി.പി.എം മധുര പാർട്ടി കോൺഗ്രസിൽ ധാരണയായതായി സൂചന. രണ്ടു ദിവസത്തെ ചർച്ചകൾക്കൊടുവിൽ കരട് രാഷ്‌ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
പ്രായപരിധി കർശനമാക്കാൻ ധാരണയായതോടെ പി.ബിയിൽ നിന്ന് പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്‌ണൻ എന്നിവർ മാറുമെന്നുറപ്പായി. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് 15ഒാളം നേതാക്കളും ഒഴിയും. ചർച്ചകൾക്ക് കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് നൽകിയ മറുപടിക്ക് ശേഷമാണ് കരട് രാഷ്‌ട്രീയ പ്രമേയം പാസാക്കിയത്. തുടർന്ന് വൈകിട്ട് ഏഴു മണിയോടെ പിബി അംഗം ബി.വി.രാഘവുലു കരട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കരട് രാഷ്‌ട്രീയ പ്രമേയത്തിൻമേൽ രണ്ടു ദിവസം നടന്ന ചർച്ചയിൽ 36 പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് എം ബി രാജേഷ്, ടി.എൻ.സീമ, ജെയ്ക് സി തോമസ്, എം. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |