തിരുവനന്തപുരം: മെഡിക്കൽ നീറ്റ് പരീക്ഷയടക്കം എൻട്രൻസുകളിലെ ക്രമക്കേടുകൾ തടയാൻ സമിതി രൂപീകരിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ അദ്ധ്യക്ഷനായ സമിതിയിൽ എ.ഡി.ജി.പി മനോജ് എബ്രഹാം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി അസി.ഡയറക്ടർ മൊഹിത് ഭരദ്വാജ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ സുചിത്ര പ്യാരേലാൽ, എൻട്രൻസ് കമ്മിഷണർ അരുൺ എസ്.നായർ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിർദ്ദേശപ്രകാരമാണിത്. പരീക്ഷ നടത്തിപ്പിലെ ഏകോപനം, മേൽനോട്ടം, സുതാര്യവും സുരക്ഷിതവുമായ പരീക്ഷ എന്നിവ ഉറപ്പാക്കലാണ് ചുമതല. ജില്ലാതലത്തിലും സമിതി രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |