കോട്ടയം: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ രാജ്യാന്തര വിപണിയിൽ റബർ വിപണിക്ക് കിതപ്പ് സൃഷ്‌ടിച്ചു. ട്രംപിന്റെ പകരച്ചുങ്കം കണക്കിലെടുത്ത് ചൈന വാങ്ങൽ കുറച്ചതാണ് രാജ്യാന്തര വിപണിയിൽ ഇടിവുണ്ടാക്കിയത്. ഇതോടെ ആഭ്യന്തര വിപണിയിൽ വിലയിടിക്കാൻ ടയർലോബി സജീവമായി രംഗത്തെത്തി.
206 രൂപയിൽ എത്തിയ രാജ്യാന്തര വില പൊടുന്നനെ മൂക്കുകുത്തി. ബാങ്കോക്ക് വില 194ലേക്ക് താഴ്ന്നു. ഇതോടെ ആഭ്യന്തര റബർ ബോർഡ് വില 208 വരെ ഉയർന്ന ശേഷം 205 രൂപലേക്ക് താഴ്ന്നു. വ്യാപാരി വില 197 രൂപയാണ്.
കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ ചരക്ക് വരവ് കുറഞ്ഞു .ഇടനിലക്കാരുടെ കൈയ്യിലും സ്റ്റോക്ക് കുറഞ്ഞു. ആവശ്യകത വർദ്ധിച്ചതോടെ ടയർ വ്യാപാരികൾ ഉയർന്ന വിലയിൽ വാങ്ങാൻ നിർബന്ധിതരായി. വ്യാപാര യുദ്ധത്തിൽ അന്താരാഷ്ട്ര വില ഇനിയും ഇടിഞ്ഞാൽ ടയർ ലോബി ഇറക്കുമതിക്ക് സമ്മർദ്ദം കൂട്ടിയേക്കും.
കുരുമുളകിന് വാങ്ങൽ താത്പര്യമേറുന്നു
കർണാടകയിലെ വ്യാപാരികളും തോട്ടം ഉടമകളും ഹൈറേഞ്ചിൽ നിന്ന് കുരുമുളക് വാങ്ങാൻ തുടങ്ങിയതോടെ വില ഉയരുകയാണ് .ഒരു മാസത്തിനുള്ളിൽ കിലോയ്ക്ക് 40 രൂപയുടെ വർദ്ധനയാണുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതിനാൽ വില വർദ്ധനയുടെ നേട്ടം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല.
കേരളത്തിൽ കുരുമുളക് ഉത്പാദനം പത്തു ശതമാനം വരെ കുറഞ്ഞെന്നാണ് കേന്ദ്രമന്ത്രി ലോക് സഭയെ അറിയിച്ചത്.
ഉത്പാദനം ഇടിയുന്നു
എട്ടു വർഷത്തിനിടെ കേരളത്തിലെ കുരുമുളക് കൃഷിയിടം 85430 ഹെക്ടറിൽ നിന്ന് 15 ശതമാനം കുറഞ്ഞ് കഴിഞ്ഞ സാമ്പത്തിക വർഷം 72669 ഹെക്ടറായി. ഇക്കാലയളവിൽ
ഉത്പാദനം 40690 ടണ്ണിൽ നിന്ന് 25 ശതമാനം കുറവോടെ 30798 ടണ്ണായി .
രാജ്യാന്തര അവധി വില ചൈന -199 രൂപ
ടോക്കിയോ -200 രൂപ
കയറ്റുമതി നിരക്ക്
ഇന്ത്യ ഒരു ടണ്ണിന് 8450 ഡോളർ
ശ്രീലങ്ക-7400 ഡോളർ
വിയറ്റ്നാം-7400 ഡോളർ
ബ്രസീൽ -7500 ഡോളർ
ഇന്തോനേഷ്യ- 8000 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |