മലപ്പുറം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചരക്ക് വാഹന തൊഴിലാളികളും ഉടമകളും ഏപ്രിൽ 23ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കാൻ സംയുക്ത കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ: എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എ.കെ. തങ്ങൾ അദ്ധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ കെ. ഗോവിന്ദൻകുട്ടി (സി.ഐ.ടി. യു), എൻ.ജോമേഷ് (ഐ.എൻ.ടി.യു.സി), അടുവണ്ണി മുഹമ്മദ് (എസ്.ടി.യു ), അറഫ ഉനൈസ് (ഉടമ സംഘം) എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |