കൊച്ചി : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൊച്ചി എം. ജി റോഡ് ആർട്ടിസ്ട്രി സ്റ്റോർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ ടി.ജെ വിനോദ്, കെ. ജെ മാക്സി, കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. എസ് ഷൈജു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർ പദ്മജ എസ്. മേനോൻ, മുൻ ഗുരുവായൂർ തന്ത്രി സതീശൻ തിരുമേനി, ഫാദർ ടെൻസൺ ഷലോണ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്റ്റർമാരായ വീരാൻകുട്ടി കെ.പി, എ.കെ നിഷാദ്, ശറീജ് വി.എസ്, കോർപ്പറേറ്റ് ഹെഡ് ആർ അബ്ദുൽ ജലീൽ, റീജിയണൽ ഹെഡ് സുബൈർ എം പി, സോണൽ ഹെഡ് ജാഫർ എം. പി, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഹെഡ് ഷഫീഖ് വി എസ്, സ്റ്റോർ ഹെഡ്‌സ് ഷഫീഖ് പി എ, റഫീക്ക് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വധുവിന് ആഭരണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം സജ്ജീകരിച്ച വെഡ്ഡിംഗ് അറീനയും ഓരോ ഉപഭോക്താവിന്റെയും താൽപര്യങ്ങളും അഭിരുചികളും മനസിലാക്കി ഇഷ്ടാനുസരണം ആഭരണങ്ങൾ കസ്റ്റമൈസേഷൻ നടത്തുന്നതിന് ബിസ്‌പോക് സ്യൂട്ടും മലബാർ ഗോൾഡിന്റെ മറ്റ് ഷോറൂമുകളിലെ ആഭരണങ്ങൾ വെർച്വലായി കണ്ട് തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്ന എൻഡ്‌ലെസ് ഐൽ സംവിധാനവും ഇവിടെയുണ്ട്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |