വർക്കല:വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പേരയം പടപ്പക്കര ഫാത്തിമ ജംഗ്ഷനിൽ ശ്രീജു നിലയത്തിൽ ജോമോൻ (32),പടപ്പക്കര കുതിര മുനമ്പിന് സമീപം കെവിൻ നിവാസിൽ കെവിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പാപനാശം ഹെലിപ്പാടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുടുബസമേതം പാപനാശത്തെത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ സ്ത്രീയോട് യുവാക്കൾ അപമര്യാദയായി സംസാരിച്ചു.
ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുവിനെയും യുവാക്കൾ ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |