1. ഐ.ഐ.ടി ജാം കൗൺസലിംഗ്:- ജാം ഓൺലൈൻ കൗൺസലിംഗ് രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 11 വരെയായി ഐ.ഐ.ടി ഡൽഹി നീട്ടി. വെബ്സൈറ്റ്: joaps.iitd.ac.in.
2. ഐ.എൽ.ഡി.എമ്മിൽ എം.ബി.എ:- തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് & ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എയ്ക്ക് (ദുരന്ത നിവാരണം) 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ildm.ihrd.ac.in.
3. മാസ്റ്റേഴ്സ്, പി.എച്ച്ഡി:- കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ & റിസർച്ചിൽ (ഐസറിൽ)കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിൽ എം.എസ്സിക്കും വിവിധ പി.എച്ചഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.മാസ്റ്റേഴ്സ് പ്രോഗ്രാമിന് മേയ് 14 വരെയും പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 19 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |