കൊച്ചി: കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വി.കെ. പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം 13-ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10-ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ കേരള മിശ്രവിവാഹ സംഘം പ്രസിഡന്റ് അഡ്വ. രാജഗോപാൽ വാകത്താനം അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. ഗംഗൻ അഴീക്കോട് പി.എസ്. രാമൻകുട്ടിക്ക് നൽകി സുവനീർ പ്രകാശിപ്പിക്കും. പവിത്രൻ രചിച്ച "ഞങ്ങളിലില്ലാ ഹൈന്ദവ രക്തം" എന്ന കാവ്യഭാഗത്തിന്റെ സംഗീതാവിഷ്‌കാരവും അരങ്ങേറും. കേരള മിശ്രവിവാഹ വേദി, കേരള യുക്തിവാദ സംഘം (കെ.വൈ.എസ്) എന്നിവയാണ് സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |